top of page

Essential Software's

ഇതൊരു സോഫ്റ്റ്‌വെയർ സ്‌റ്റോർ ആണ്. ചില സെലക്റ്റ് ചെയ്യപ്പെട്ട സോഫ്റ്റ്‌വെയറുകൾ മാത്രമാണ് ഇവിടുള്ളത്. എല്ലാം തന്നെ സോഫ്റ്റ്‌വെയർ കീ - കൾ അടക്കം ചെയ്യപ്പെട്ടവ ആകുന്നു. ഇവിടുള്ളവയ്ക്ക് സമാനമായ പല സോഫ്റ്റ്‌വെയറുകളും നെറ്റിൽ ലഭ്യമാണ് എന്നാൽ ചില സോഫ്റ്റ്‌വെയറുകളുടെ പഴയ വേർഷൻ ആയിരിക്കും പുതിയവയിലും ഉപയോഗിക്കാൻ എളുപ്പവും, കാര്യക്ഷമവും, ഉദാഹരണമായി ഗോൾഡ് വേവ്, ഇതിന്റെ പുതിയ വേർഷൻ പഴയതിലും ബുദ്ധിമുട്ടാണ് ഉപയോഗിക്കാൻ. അതു പോലെ മറ്റ് സോഫ്റ്റ്‌വെയറുകളും.. 

ചിലതെല്ലാം തീരെ ചെറിയവയാണ് ; മറ്റ് ചിലത് 100 എം.ബി ക്ക് മുകളിലുള്ളവയും. ഉപയോഗിച്ച് നോക്കുക. വിൻഡോസ് 7 വരെ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ , എങ്കിലും എല്ലാ സോഫ്റ്റ്‌വെയറുകളും മറ്റ് ഒ.എസ് കളിലും വർക്കാകും എന്ന് കരുതുന്നു.

XM Play

ഇതൊരു ചെറിയ മ്യൂസിക്ക് പ്ലെയർ ആണ്, തീരെ ചെറുത് എന്നാൽ എല്ലാം സപ്പോർട്ട് ചെയ്യുന്നു, കൂടാതെ സ്‌ക്കിന്നുകളും ആഡ് ചെയ്യാം. കുറച്ച് സ്‌ക്കിന്നുകൾ ഇൻസ്റ്റാലേഷന്റെ കൂടെ നൽകുന്നതിനാലാണ് ഈ സോഫ്റ്റ്‌വെയർ 6 എം.ബി എങ്കിലും ആയത്. വെറും 301 കെ.ബി മാത്രമാണ് സൈസ്.

Gold Wave 4.26

ഗോൾഡ് വേവ് സൗണ്ട് എഡിറ്റർ ആണ്, ഒഡാസിറ്റി പോലെ തന്നെ. കുറഞ്ഞ സൈസും കൂടുതൽ പ്രയോജനവും ആണ് ഗോൾഡ് വേവിന്റെ ഗുണം. വോള്യം കൂട്ടുക, കട്ട് ചെയ്യുക, കൺവർട്ട് ചെയ്യുക, സേവ് ചെയ്യുക, പിച്ച് ചെയ്ഞ്ച് ചെയ്യുക, സ്പീഡ് കൂട്ടുക, പല സൗണ്ടുകൾ കൂട്ടി യോജിപ്പിക്കുക, സൗണ്ട് റിക്കാർഡ് ചെയ്യുക എന്നു വേണ്ട സർവ്വതും ഇതിൽ നടക്കും.

Deep Freeze Standard v 6.61

ഡീപ് ഫ്രീസ്, സിസ്റ്റം സ്‌റ്റെഡി ആയി നിലനിർത്തുവാൻ ഡീപ് ഫ്രീസ് ഉപയോഗിക്കാം. ഡീപ് ഫ്രീസ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ സിസ്റ്റത്തിലെ എല്ലാ മാറ്റവും റീസ്റ്റാർട്ട് ആയിക്കഴിയുമ്പോൾ തിരിച്ച് സെറ്റ് ചെയ്യുന്നു. അതായത് വൈറസ് മൂലമോ, നമ്മുടെ പിഴവ് മൂലമോ, സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തതു മൂലമോ ഉള്ള എല്ലാ മാറ്റങ്ങളും നമ്മൾ നേരത്തെ പറഞ്ഞു കൊടുത്ത പോയിന്റിലേയ്ക്ക് തിരിച്ച് മാറ്റപ്പെടുന്നു. 

 

അപ്പോൾ എങ്ങിനെ സിസ്റ്റത്തിൽ പുതിയ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യും എന്ന് സംശയിച്ചേക്കാം.

 

ഡീപ്പ് ഫ്രീസ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അതിന്റേതായ ഒരു ലക്ഷണവും പ്രത്യക്ഷത്തിൽ സിസ്റ്റത്തിൽ കാണില്ല; സിസ്റ്റം ട്രേയിൽ ഒരു പോളാർ ബിയറിന്റെ ഐക്കൺ വരുന്നതൊഴികെ. അതിനെ ക്ലിക്ക് ചെയ്താൽ ഒന്നും സംഭവിക്കുകയുമില്ല. ആകെ ഗുലുമാൽ ആയോ എന്ന് ഓർത്ത് പേടിക്കേണ്ട CTRL+ALT+SHIFT+F6  എന്ന കീ അമർത്തിയാൽ ഒരു വിൻഡോ വരും അവിടെ പാസ്‌വേർഡ് കൊടുക്കാം. മുൻപ് കീ സെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആദ്യത്തെ അവസരത്തിൽ കീ സെറ്റ് ചെയ്യാൻ പറയും.

 

ആർട്ടിക്ക് പ്രദേശത്ത് മഞ്ഞ് കാലത്ത് പോളാർ ബിയറുകൾ മഞ്ഞുകാല സുഷ്പിതിയിൽ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും തീരെ താഴ്ത്തി നിദ്രകൊള്ളുന്ന അതേ അവസ്ഥയും, അതേ പേരുകളുമാണ് ഈ സോഫ്റ്റ്‌വെയറിന് നൽകിയിരിക്കുന്നത്.

മഞ്ഞ് ഉരുകുക എന്ന അർത്ഥമുള്ള Thawed എന്ന പേരാണ് സിസ്റ്റത്തിനെ മാറ്റം വരുത്താൻ വേണ്ടി നൽകേണ്ടത്. Thawed ആകുവാൻ റീസ്റ്റാർട്ട് ചെയ്യണം..  ഈ ഉരുകിയ അവസ്ഥയിൽ നമ്മുക്ക് സിസ്റ്റത്തിൽ ഏത് മാറ്റവും നടത്താം. അതിനു ശേഷം Boot Frozen ലേയ്ക്ക് സിസ്റ്റം മാറ്റണം. റീ സ്റ്റാർട്ട് ചെയ്താൽ പിന്നീട് മാറ്റങ്ങൾ ഒന്നും നടത്താൻ പറ്റാത്ത അവസ്ഥയിലാകും.

ഡീപ്പ് ഫ്രീസ് ചെയ്യുന്നതിന് മുൻപ് നന്നായി കാര്യങ്ങൾ മനസിലാക്കുന്നതാണ് നല്ലത്.

ഡീപ് ഫ്രീസ് ചെയ്യുന്ന പാർട്ടീഷനുകൾ ( സാധാരണ സിസ്റ്റം പാർട്ടീഷന്റെ മാത്രമേ ആവശ്യമുള്ളൂ) റീ സ്റ്റാർട്ട് ചെയ്യുമ്പോൾ വീണ്ടും പഴയ അവസ്ഥയിൽ ആകുന്നതിനാൽ നമ്മൾ പുതിയതായി നിർമ്മിക്കുന്ന ഫയലുകളൊന്നും കാണില്ല എന്ന് ഓർക്കുക, ഡെസ്‌ക്ക് ടോപ്പ്, മൈ ഡോക്കുമെന്റ് എല്ലാം റീ സെറ്റ് ആകും, ആയതിനാൽ സൂക്ഷിച്ച് വയ്‌ക്കേണ്ട ഫയലുകൾ മറ്റ് ഏതെങ്കിലും പാർട്ടീഷനിൽ ആയിരിക്കണം ഉണ്ടാകേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു.

ചില സമയത്തെങ്കിലും ഒരു റിസ്‌ക്കി ബിസ്‌നസ് ആണ് ഈ സോഫ്റ്റ് വെയർ, ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഒക്കെ ഫലമില്ലാതാകും. ഡൗൺലോഡ് കഴിഞ്ഞ് ഓട്ടോ ഷട്ട് ഡൗൺ പോലുള്ള പരിപാടികളും ഈ സോഫ്റ്റ്‌വെയർ റൺ ചെയ്യുമ്പോൾ നടക്കില്ല. ( റീസ്റ്റാർട്ട് ആയി വരുമ്പോൾ ഡൗൺലോഡ് ചെയ്ത ഫയൽ കാണില്ല, അല്ലെങ്കിൽ ഡൗൺലോഡ് ലൊക്കേഷൻ വേറെ ഡ്രൈവ് ആയിരിക്കണം)
 

ISM Malayalam Editor

ISM എല്ലാവർക്കും അറിയാവുന്നതാണ്, മലയാളം ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയർ. ഈയുള്ളവൻ ഇതിലല്ല ചെയ്യുന്നത് എന്നതിനാൽ മറ്റ് ഡീറ്റേൽസുകൾ നൽകാൻ പ്രാപ്തനല്ല.

Microangelo

ഇവനൊരു കിടുവാണ്, ഐക്കണുകൾ ആണ് വിഷയം. റൈറ്റ് ക്ലിക്ക് ചെയ്ത് ഐക്കൺ ടൈപ്പുകൾ മാറ്റാം. ഐക്കൺ ആർക്കൈവുകൾ നിർമ്മിച്ച് വച്ചിരിക്കുന്നവയിൽ നിന്നും നേരിട്ട് ഐക്കണുകൾ ഫയലുകൾക്കും ഫോൾഡറുകൾക്കും നൽകാം എന്നിങ്ങനെ പലവിധ ഉപയോഗങ്ങളാണ്. ശരിക്കും ഒരു മാസ്റ്റർ പീസ് സോഫ്റ്റ്‌വെയർ.

Download additional icon file archive (icl file)

Picture Collage Maker Pro

പിക്ക്ച്ചർ കോളാഷ് മേക്കർ പ്രോ, കൊളാഷുകൾ നിർമ്മിക്കാൻ ഇവന്റെ അത്രയും ഉഗ്രൻ ഒരു സോഫ്റ്റ്‌വെയർ കാണില്ല. ബാക്ക്ഗ്രൗണ്ടുകൾ മാറ്റാം, കൂടുതൽ ആഡ് ചെയ്യാം, ബോർഡറുകൾ നൽകാം, വിവിധ പാറ്റേണുകൾ ആയ ബോർഡർ കൊടുക്കാം, ക്ലിപ്പ് ആർട്ടുകൾ ചേർക്കാം, ഫയലുകൾ ആൽബങ്ങളാക്കി മാറ്റാം.. എന്നു വേണ്ട സർവ്വ കലാപരിപാടികളും നടക്കും. ഭാവന മാത്രമാണ് ആവശ്യം. ടെക്‌നിക്കലി പെർഫക്റ്റ്. ആകെ ഒരു കുറ്റം പറയാനുള്ളത് ഫയൽ എക്‌സ്‌പ്ലോർ ചെയ്യുന്ന സൈഡ് വിൻഡോ തീരെ ചെറുതായി പോയി എന്നത് മാത്രമാണ്. അത് മാറ്റി നിർത്തിയാൽ ഫോട്ടോഷോപ്പിലെ ഒരു വർക്ക് നിമിഷങ്ങൾക്ക് ഉള്ളിൽ ഇതിൽ ചെയ്യാം. ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കീ കൾ അടങ്ങിയ ഒരു *.ini ഫയൽ സിസ്റ്റത്തിൽ ആഡ് ചെയ്യുന്നതായി ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്. അത് വഴി കീ നൽകുന്ന തൊല്ല ഒഴിവാക്കിയിരിക്കുന്നു. 145 എം.ബി സൈസ് ഉണ്ട്, അഡീഷണൽ ഇമേജുകൾ ചേർത്തതിനാലാണ് അത്രയും സൈസ് വന്നത്. അതിന് എന്നോട് ക്ഷമിക്കുക, പക്ഷേ നൽകപ്പെട്ട ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും അത് ആവശ്യമായിരുന്നു എന്ന്.

Adobe Photoshop 7.01

അഡോബ് ഫോട്ടോഷോപ്പിന്റെ പഴയ വേർഷൻ, 7 , അത്യാവശ്യം ചെയ്യാൻ അറിയാവുന്നവർക്ക് ഇത് മതി. വെറും 27 എം.ബി മാത്രമാണ് ഉള്ളത്. ടെപ്‌ളെറ്റുകൾ, ഹെൽപ്പ് ഫയൽ മുതലായവ നീക്കം ചെയ്തിരിക്കുന്നു. എന്നിരുന്നാലും നല്ല സ്മൂത്തായി റൺ ആകും. ഒരു പ്രശ്‌നവും ഇല്ല.

CorelDraw X3 ( Portable )

ഫോട്ടോഷോപ്പ് കഴിഞ്ഞാൽ കോറൽ ഡ്രോ ആണെല്ലോ, ഇതും 28 എം.ബി മാത്രം. ഇറർ ഫ്രീ അല്ല എന്ന് പറഞ്ഞുകൊള്ളട്ടെ, എപ്പോഴും ഇല്ല, പനിയും ജലദോഷവും വരുമ്പോൾ മാത്രം. കോറൽ ഡ്രോയുടെ എക്‌സ് 3 എന്ന വേർഷൻ ആണിത്, പോർട്ടബിൾ ആണ്.

Auto Mouse Key

അധികം ആരും ഉപയോഗിച്ചിട്ടില്ലാത്ത സോഫ്റ്റ്‌വെയർ ആണിത്. ഇതിന്റെ ക്രാക്ക്ഡ് വേർഷൻ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടി. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ചെയ്യുവാൻ സാധിക്കും. മൗസ്, കീബോർഡ് മുതലായവയുടെ കമാന്റുകൾ റിക്കാർഡ് ചെയ്യുക, അവ പിന്നീട് പ്ലേ ചെയ്യുക എന്നതാണ് ബേസിക്ക് ആയകാര്യം. എന്നാൽ കുറച്ചുകൂടി കടന്ന് ഇമേജ് ഡിക്റ്റക്റ്റ് ചെയ്ത് വെബ് പേജിലെ ബട്ടണുകൾ ക്ലിക്ക് ചെയ്യുക, എഡിറ്റ് ചെയ്യുക എന്നിങ്ങനെ നൂറുകൂട്ടം പണികൾ ചെയ്യാൻ സാധിക്കുന്ന അത്യുഗ്രൻ സോഫ്റ്റ്‌വെയറാണിത്. ഇത് പോലെ പലതും കണ്ടേക്കാം പക്ഷേ ഇതിനെ വെല്ലാൻ ഒന്നുമില്ല. അത്രയ്ക്ക് പവർഫുള്ളും, യൂസർ ഫ്രൻഡ്‌ലിയും ആണ്. മനോഹരമായ ഇന്റെർഫേസ് എടുത്തു പറയേണ്ടതാണ്. സ്‌ക്രിപ്പ്റ്റ് റൈറ്റ് ചെയ്ത് റൺ ചെയ്യിക്കാം, റിക്കാർഡ് ചെയ്ത കമാന്റുകൾ എഡിറ്റ് ചെയ്യാം, ബൂളിയൻ, ലോജിക്കൽ ഓപ്പറേഷനുകൾ നൽകാം എന്നിങ്ങനെ പറഞ്ഞാൽ തീരില്ല. ഇത് റീ പായ്ക്ക് ചെയ്ത വേർഷനാണ്, അതിനാൽ ഇമേജ് എന്ന ഫോൾഡർ അതുപോലെ തന്നെ സോഫ്റ്റ്‌വെയർ ഫോൾഡറിൽ ഉണ്ടാകേണ്ടത് ആവശ്യമാണ് ( പോർട്ടബിളായും വർക്ക് ചെയ്യും ).

Advanced Installer  11

സോഫ്റ്റ്‌വെയർ പായ്ക്കുകൾ നിർമ്മിക്കാൻ ഈ ടൂൾ ഉപയോഗിക്കുന്നു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ നിർമ്മിക്കുക, പായ്ക്ക് ചെയ്യുക, പാച്ചുകൾ ആഡ് ചെയ്യുക, അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക, റീ ബിൾഡ് ചെയ്യുക മുതലായവയാണ് ഈ സോഫ്റ്റ്‌വെയറിന്റെ ഉദ്ദേശ്യം. ഏറ്റവും ഉപകാരപ്രദമായ ഒരു സംഗതി ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ആകുമ്പോൾ അത് റിക്കാർഡ് ചെയ്ത് അതിൽ നിന്നും ആ സോഫ്റ്റ്‌വെയറിനെ നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ നിർമ്മിക്കാം എന്നതാണ്. ഇതിനായി ആദ്യം സിസ്റ്റത്തിന്റെ ഒരു സ്പാപ് ഷോട്ട് എടുക്കുന്നു. അതു കഴിഞ്ഞ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുന്നു. അതിനു ശേഷം ഏതെല്ലാം ഫയൽ എവിടേയ്‌ക്കെല്ലാം പോയി എന്നത് ഈ സോഫ്റ്റ്‌വെയറിൽ അതുപോലെ കാണിക്കുകയും അതിനനുസരിച്ച് പായ്ക്ക് ക്രിയേറ്റ് ചെയ്യുകയും ചെയ്യുന്നു. പഴയ ഒ.എസ് കളിൽ നിർമ്മിച്ച സോഫ്റ്റ്‌വെയറുകൾ പുതിയ ഓ.എസിനു വേണ്ടി മാറ്റി എഴുതാൻ ഇതു മൂലം കഴിയുന്നു.

3D Text Commander

ഈ സോഫ്റ്റ്‌വെയർ പേര് സൂചിപ്പിക്കുന്നതു പോലെതന്നെ 3ഡി ടെസ്റ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഈ സൈറ്റിന്റെ ഹെഡ്ഡിങ്ങ് നിർമ്മിച്ചത് ഇതിലാണ്. എല്ലാ ദിശയിലേയ്ക്കും ടെസ്റ്റുകൾ തിരിക്കുക, പാറ്റേണുകൾ, ചിത്രങ്ങൾ മുതലായവ ഷേഡായി നൽകുക, വിവിധ ലൈറ്റുകൾ നൽകുക എന്നിങ്ങനെ എല്ലാം ഉള്ള ഒരു സോഫ്റ്റ്‌വെയർ ആണിത്, ചെറുത് പക്ഷേ ഉപയോഗപ്രദം.

Free File Sync

കിട്ടുന്ന ഗാനങ്ങളും, ചിത്രങ്ങളും, വിഡിയോയും മറ്റ് സോഫ്റ്റ്‌വെയറുകളും എല്ലാം കോപ്പി ചെയ്ത് ഹാർഡിസ്‌ക്കിന്റെ പല ഭാഗങ്ങളിൽ സൂക്ഷിക്കുകയാണ് നമ്മുടെ പണി. ഒരേ ഫയൽ തന്നെ പലയിടത്തും ഇരട്ടിപ്പുണ്ടാകുന്നത് സാധാരണം. ഒന്നോ രണ്ടോ ഫയലുകളാണെങ്കിൽ മാനുവലായി വേണ്ടാത്തത് നമ്മുക്ക് ഡിലീറ്റ് ചെയ്യാം. ആയിരക്കണക്കിന് ഫയലുകൾ ആയിക്കഴിയുമ്പോൾ സംഗതി കൈയ്യിൽ നിൽക്കാതെയാകും. ഇതിനൊരു പരിഹാരമാണ്, ഫ്രീ ഫയൽ സിങ്ക്. 

രണ്ട് ഫോൾഡറുകൾ കാണിച്ച് കൊടുത്താൽ താരതമ്യം ചെയ്ത് ഏതെങ്കിലും ഒരു ഫോൾഡറിലേയ്ക്ക് എല്ലാ ഫയലുകളുടേയും ആകെ തുക ട്രാൻഫർ ചെയ്യുന്നു - നമ്മൾ പറയുന്ന ഫോൾഡറിലേയ്ക്കാണ് ഫയലുകളെ മാറ്റുന്നത്. ലൈറ്റിനിങ് സ്പീഡിലാണ് കാര്യങ്ങൾ. ഇത്രപെട്ടെന്ന് ഈ സംഭവം കഴിഞ്ഞോ എന്ന് നമ്മൾ അത്ഭുതപ്പെടും.

ആദ്യം ഈ സോഫ്റ്റ്‌വെയർ ഒന്ന് മനസിലാക്കണം. ( അതിനായി ഞാൻ ചെയ്തത് തൽക്കാലം രണ്ട് ഫോൾഡറുകൾ ഉണ്ടാക്കി, അതിൽ ഫയലുകൾ നിക്ഷേപിച്ച് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ രീതിയിൽ സിങ്ക്രണൈസ് ചെയ്ത് നോക്കുക എന്നതായിരുന്നു)

ടു വേ, മിറർ, അപ്‌ഡേറ്റ് , കസ്റ്റം എന്നിങ്ങിനെ നാല് തരത്തിൽ ഫയലുകളെ മാറ്റിമറിക്കാം. ചെയ്ത് നോക്കി പഠിക്കുക, ഒരു മുതൽക്കൂട്ടാണ് ഈ സോഫ്റ്റ്‌വെയർ. ഫ്രീ വെയർ ആണ്.

Revo Uninstaller Portable

സോഫ്റ്റ്‌വെയറുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്നു. സാധാരണ ചെയ്യാറുള്ളതുപോലെ സോഫ്റ്റ്‌വെയർ ഫയലും , ഫോൾഡറുകളും കൂടാതെ റെജിസ്ട്രിയിലെ ഇററും ഇവൻ കണ്ടുപിടിച്ച് നീക്കം ചെയ്യുന്നു. ആദ്യം ഈ സോഫ്റ്റ്‌വെയറിൽ അൺഇൻസ്റ്റാൾ ചെയ്യാനുള്ള പ്രോഗ്രാം നമ്മൾ തിരഞ്ഞെടുക്കുന്നു, ആ പ്രോഗ്രാമിന്റെ ബേസിക്ക് അൺഇൻസ്റ്റാളർ തന്നെ പ്രോഗ്രാമിനെ അൺഇൻസ്റ്റാൾ ചെയ്യുന്നു, അതുകഴിഞ്ഞ് ഈ സോഫ്റ്റ്‌വെയർ അഡ്‌വാൻസ്ഡ് മോഡിൽ ലെഫ്റ്റ് ഓവറുകൾ സേർച്ച് ചെയ്ത് റജിസ്ട്രിയിൽ നിന്നും സിസ്റ്റത്തിൽ നിന്നും ബാക്കി വന്ന ഫയലുകൾ ഡിലീറ്റ് ചെയ്യാൻ കാണിച്ചു തരുന്നു. സിമ്പിൾ ആൻഡ് കൂൾ

Active Presenter 4.03

ഒരു സ്‌ക്രീൻ ക്യാപ്ച്ചറിങ്ങ് സോഫ്റ്റ്‌വയർ ആണെങ്കിലും അതിൽ കൂടുതലായി, ക്യാപ്ച്ചർ ചെയ്ത സ്വീക്വൻസിനെ എഡിറ്റ് ചെയ്യുവാൻ സാധിക്കുന്നു. കൂടാതെ ഇമേജുകൾ, സൗണ്ട് മുതലായവ ആഡ് ചെയ്യാം. മൗസ് മൂമെന്റുകൾ റിക്കാർഡ് ചെയ്യപ്പെടുന്നു; അവയും എഡിറ്റ് ചെയ്യാം എന്നു വേണ്ട വീഡിയോ എഡിറ്റിങ്ങ്, അനോട്ടേഷൻ, അനിമേഷൻ, പ്രസന്റേഷൻ മേക്കിങ്ങ് എന്നിത്യാധി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആണിത്. ഇതിന്റെ പഴയ വേർഷൻ നൽകുന്നു. പുതിയത് നെറ്റിൽ നിന്നും കിട്ടും. പഴയതിന് റിബൺ മെനു അല്ല എന്ന ഗുണം ഉണ്ട്. റജിസ്‌ട്രേഷൻ ആവശ്യമില്ല. അങ്ങിനെ ഒരു ഓപ്ക്ഷൻ ഹെൽപ് മെനുവിൽ ഉണ്ടെങ്കിലും അതില്ലാതെ തന്നെ വർക്കാകും.

Thanks! Message sent.

bottom of page