top of page

Manglish

മംഗ്ലീഷ് എന്നത് മലയാളത്തിൽ ടൈപ്പ് ചെയ്യുവാനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ്. കുറെ അധികം ഗുണങ്ങളും ചില പോരായ്മകളും ഉള്ള ഒരു സോഫ്റ്റ്‌വെയർ ആണിത്. വിൻഡോസ് 98 വേണ്ടി നിർമ്മിച്ച് പഴയ ഈ സോഫ്റ്റ്‌വെയർ പിന്നീട് വിൻഡോസ് എക്‌സ്.പി ക്കും, 7 നും വേണ്ടി റീ പായ്ക്ക് ചെയ്ത് എടുത്തതാണ്.
ഈ സോഫ്റ്റ്‌വെയർ പഠിക്കാൻ എളുപ്പമാണ്, കാരണം മലയാളത്തിൽ പറയുന്നതു പോലെ അടിച്ചാൽ മതി. 


സ്‌ക്രോൾ ലോക്ക് അമർത്തിയാൽ ഇംഗ്ലീഷ് ആകും. 


ഫോട്ടോഷോപ്പ്, വേർഡ്, പേജ്‌മേക്കർ, കോറൽ ഡ്രോ, ഇല്ലസ്ട്രറ്റർ, ഇൻഡിസൈൻ എന്നിവയിലെല്ലാം വർക്ക് ചെയ്യും.

 

ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മലയാളം സെറ്റ് ചെയ്യുന്നത് ശ്രദ്ധിച്ച് ചെയ്യുക, മാത്രവുമല്ല ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മറ്റ് നിരവധി കീ ബോർഡ് ലേ ഔട്ടുകളിൽ ടൈപ്പ് ചെയ്യാൻ കഴിയും.

ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കി മനസിലാക്കുക, റീ പായ്ക്ക് ചെയ്ത് എടുത്തതിനാൽ വളഞ്ഞ് മൂക്കിൽ പിടിക്കുന്ന രീതിയിലാണ് ഇതിന്റെ ഇൻസ്റ്റാളേഷൻ കഴിഞ്ഞുള്ള സ്‌റ്റെപ്പുകൾ.

ഇൻസ്റ്റാൾ ചെയ്ത് കഴിയുമ്പോൾ ഡെസ്‌ക്ക്‌ടോപ്പിൽ മംഗ്ലീഷിന്റെ ഐക്കൺ വന്നു ചേരുന്നു, പ്രസ്തുത ഐക്കണിൽ ഡബിൾ ക്ലിക്ക് ചെയ്താൽ സിസ്റ്റം ട്രേയിൽ മംഗ്ലീഷിന്റെ ഐക്കൺ ഓണാകുന്നു. സിസ്റ്റം ട്രേയിലെ ഐക്കണിൽ ഡബിൾ ക്ലിക്ക് ചെയ്താണ് ലാങ്‌വേജ് എഞ്ചിൻ തുറക്കേണ്ടത്. താഴെയുള്ള ചിത്രങ്ങൾ അത് കാണിച്ചിരിക്കുന്നു.

ഡെസ്‌ക്ക് ടോപ്പിലെ ഐക്കൺ

ഡെസ്‌ക്ക് ടോപ്പിലെ ഐക്കൺ ഡബിൾ ക്ലിക്ക് ചെയ്യുമ്പോൾ സിസ്റ്റം ട്രേയിൽ വരുന്ന ഐക്കൺ.

സിസ്റ്റം ട്രേയിലെ ഐക്കൺ ഡബിൾ ക്ലിക്ക് ചെയ്യുമ്പോൾ മംഗ്ലീഷ് ലാങ്‌വേജ് എഞ്ചിൻ തുറന്നു വരുന്നു.

തുടക്കത്തിൽ ലാങ്‌വേജ് ഒന്നും നമ്മൾ സെലക്റ്റ് ചെതിട്ടില്ലാത്തതിനാൽ ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ ഒരു ലാങ്‌വേജും കാണപ്പെടുന്നില്ല.

അടുത്തതായി ഒരു ലാങ്‌വേജ് എഞ്ചിൻ നമ്മുക്ക് ആഡ് ചെയ്ത് കൊടുക്കണം. ഇനി കാണിക്കുന്ന സ്‌റ്റെപ്പുകൾ കൃത്യമായി ചെയ്താൽ മാത്രമേ ലാങ്‌വേജ് എഞ്ചിൻ ആഡ് ആകുകയുള്ളൂ. മറ്റ് എന്തെങ്കിലും രീതിയിൽ ആഡ് ചെയ്യുവാൻ നോക്കിയാൽ ലാങ്‌വേജ് എഞ്ചിൻ ആഡ് ആകില്ലെന്ന് മാത്രമല്ല, പിന്നീട് ആ തെറ്റ് തിരുത്തിയാലും ലാങ്‌വേജ് എഞ്ചിൻ ശരിയായി വർക്കാകില്ല. അതിനാൽ താഴെ കാണിച്ചിരിക്കുന്ന ചിത്രങ്ങളിലേതു പോലെ തന്നെ ലാങ്‌വേജ് എഞ്ചിൻ ആഡ് ചെയ്യുവാൻ ശ്രമിക്കുക.

ബ്രൗസ് ചെയ്ത് മംഗ്ലീഷ് ഇൻസ്റ്റാൾ ചെയ്ത ഫോൾഡറിൽ എത്തുക.
 

മംഗ്ലീഷ് ഫോൾഡറിൽ ലാങ്‌വേജ് ടേബിൾസ് എന്നൊരു ഫോൾഡർ ഉണ്ട്, ഇതിൽ പല തരം ലാങ്‌വേജ് എഞ്ചിനുകൾ ഉണ്ട്. ( മറ്റ് ലാങ്‌വേജുകളും സപ്പോർട്ട് ചെയ്യും )

നമ്മൾ സെലക്റ്റ് ചെയ്യുന്നത് mang-cdac adobe.ltb എന്ന ഫയൽ ആണ്. ഇത് മാത്രമാണ് മംഗ്ലീഷ് വർക്കാകാൻ വേണ്ടത്.

 

ഇനി ലോഡ് ചെയ്ത ലാങ്‌വേജ് സേവ് ചെയ്യുകയാണ് ചെയ്യുന്നത്. അത് സ്വൽപ്പം കോബ്ലിക്കേറ്റഡാണ്, നോക്കി മനസിലാക്കി ചെയ്യുക.
 

ഇത്രയും കൃത്യമായി ചെയ്താൽ ലാങ്‌വേജ് ലോഡാകും, സ്റ്റാർട്ട് ക്ലിക്ക് ചെയ്താൽ കീ ബോർഡ് മാറും, പക്ഷേ അതിനു മുൻപ് ഫോണ്ട് കൂടി ഇൻസ്റ്റാൾ ചെയ്യണം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
 

Fonts

ഈ ഫോണ്ടുകളിൽ ചില ഫോണ്ടുകൾ ചില അക്ഷരങ്ങൾ തെറ്റ് കാണിക്കുന്നുണ്ട് , എന്നിരുന്നാലും ഭൂരിഭാഗം ഫോണ്ടുകളും വർക്കാകുന്നവയാണ്. ഇനി വേർഡിലോ മറ്റോ ടൈപ്പ് ചെയ്തു കൊള്ളൂ. ഫോണ്ട് മാറ്റിയിട്ടു വേണം ടൈപ്പ് ചെയ്യുവാൻ. എല്ലാ അക്ഷരങ്ങളും പറയുന്നത്ര കറക്റ്റായല്ല കീ ബോർഡിൽ ഉള്ളത്. എങ്കിലും ഇതിന് സമമായ മറ്റ് പല സോഫ്റ്റ്‌വെയറുകളിലും എളുപ്പമായിട്ടാണ് തോന്നിയിട്ടുള്ളത്.
 

Keyboard Layout

bottom of page