top of page
Flash Note 4.7

മലയാളവും, ഇംഗ്ലീഷും ഒരു പോലെ ഉപയോഗിക്കുമ്പോൾ ഈ ഡാറ്റ മുഴുവനും സേവ് ചെയ്ത് വയ്ക്കുന്നതിന് ഒരു പ്രോഗ്രാം കണ്ടുപിടിക്കുക വിഷമകരമാണ്. മലയാളവും ഇംഗ്ലീഷും ഒരേ സമയം സപ്പോർട്ട് ചെയ്യണമെങ്കിൽ യുണീക്കോഡ് സപ്പോർട്ടുള്ള സോഫ്റ്റ്‌വെയർ ആയിരിക്കണം. ഇവിടെയാണ് ഫ്‌ളാഷ് നോട്ടിന്റെ പ്രസക്തി. ഇതൊരു 2 പാൻ നോട്ട് ടേക്കർ ആണ്. ഇടതുവശത്തുള്ള പാനിൽ നമ്മുക്ക് മലയാളത്തിലും ഇംഗ്ലീഷിലും മിക്‌സായി ടോപ്പിക്കുകൾ നൽകാം. വലതുഭാഗത്ത് നമ്മുക്ക് നോട്ടുകൾ ചേർക്കാം. ഹൈറാർക്കീ ആയി സേവ് ചെയ്യാം. ഗൂഗിൾ നൽകുന്ന നോട്ടോ സാൻ മലയാളം ഫോണ്ട് ഉപയോഗിച്ചാൽ മതി. ഒരേസമയം മലയാളവും , ഇംഗ്ലീഷും ആഡ് ചെയ്യാൻ കഴിയും. ഇതു പോലുള്ള നിരവധി സോഫ്റ്റ് വെയറുകൾ ഉണ്ട് ( ഉദ: ഫ്രീ ഡി.ബി നോട്ട്, ചെറി ട്രീ , ഓൾ മൈ നോട്ട് ഓർഗനൈസർ മുതലായവ ) അവയ്‌ക്കെല്ലാം തന്നെ അതിന്റേതായ ഗുണഗണങ്ങൾ ഉള്ളതു പോലെ തന്നെ നിരവധി പോരയ്മകളും ഉണ്ട്. ചെറി ട്രീ 100 എം.ബി ക്ക് അടുത്ത് വരും, തുറന്ന് വരാനും താമസം. ഡി.ബി നോട്ട് മലയാളം സപ്പോർട്ട് ചെയ്യില്ല. ഓൾ മൈ നോട്ട് ഓർഗനൈസർ ഫ്രീയല്ല, സൈസ് കൂടുതൽ, ഉപയോഗിക്കാൻ ബുദ്ധിമുട്ട്; എന്നിങ്ങിനെ ഓരോന്നിനും അതിന്റേതായ വൈഷമ്യങ്ങൾ ഉണ്ട്. ഫ്‌ളാഷ് നോട്ട് ഇമേജുകളെ സപ്പോർട്ട് ചെയ്യില്ല. പക്ഷേ ഒരു വാക്ക് ( മലയാളം ആണെങ്കിൽ പോലും ) സെലക്റ്റ ചെയ്ത് ആൾട്ട് + ജി പ്രെസ്‌സ് ചെയ്താൽ നേരിട്ട് ഗൂഗിളിൽ സേർച്ച് ചെയ്യും എന്ന ഗുണവും ഉണ്ട്. ഈ ഫ്രീ സോഫ്റ്റ്‌വെയർ അത്യുഗ്രൻ തന്നെ.

Fish Code Library .NET

തൊട്ട് മുൻപ് ഫ്‌ളാഷ് നോട്ടിനെപ്പറ്റി പറഞ്ഞിരുന്നല്ലോ? ഫ്‌ളാഷ് നോട്ടിന്റെ ഒരു പോരായ്മ ഇമേജുകൾ സപ്പോർട്ട് ചെയ്യില്ല എന്നതാണ്. അതിന് പരിഹാരമാണ് ആരും കാണാതെ കിടക്കുന്ന ഈ സോഫ്റ്റ്‌വെയർ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഡോട്ട് നെറ്റ് ഫ്രെയിം വർക്ക് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം എന്നേയുള്ളൂ. ഇമേജുകൾ സപ്പോർട്ട് ചെയ്യും, യുണിക്കോഡ് ഫോണ്ട് സപ്പോർട്ട് ചെയ്യും, മലയാളവും , ഇംഗ്ലീഷും മാറിമാറിവരുന്ന നോഡുകൾ ആഡ് ചെയ്യാം. പോരാത്തതിന് ടെക്‌സ്റ്റ് ഫയലുകളെ ഡയറക്റ്റായി ഇംപോർട്ട് ചെയ്യാം. ഉദാഹരണത്തിന് പല ഫോൾഡറുകളിലായി സേവ് ചെയ്ത് വച്ചിരിക്കുന്ന ടെസ്റ്റ് ഫയലുകൾ അതേ ഹൈറാർക്കീയിൽ ആഡ് ചെയ്യാം ; ഫോൾഡറുകൾ നോഡുകളയി മാറുന്നു, ടെസ്റ്റുകൾ കണ്ടന്റുകളും ആകുന്നു. ഡിഫൾട്ട് ഫോണ്ട് രചന ബോൾഡ് കൊടുത്താൽ വലിയ കുഴപ്പമില്ലാതെ വായിക്കാം. ഇവിടെ നോട്ടോ സാൻ മലയാളം അത്ര കറക്റ്റായി അക്ഷരങ്ങളെ കാണിക്കുന്നില്ല. രചന മാത്രമാണ് ഒരേ സമയം ഇംഗ്ലീഷും മലയാളവും ഹാൻഡിൽ ചെയ്യുന്നത്. ലിങ്കുകൾ ഡയറക്റ്റ് ക്ലിക്ക് ചെയ്യാം, നിരവധി ലാങ്‌വേജുകൾ സപ്പോർട്ട് ചെയ്യുന്നു മുതലായവയും സഹായകരമാണ്. ഓരോ ഡോക്കുമെന്റിനും ആവശ്യമായ ഫോണ്ടുകളും, ഫോർമാറ്റുകളും നൽകാം എന്ന ഗുണവുമുണ്ട്. ഫ്‌ളാഷ് നോട്ടിലെ ബാക്ക് അപ്പ് ( ടെസ്റ്റ് ഫയലുകളായി ഉള്ളവ ) ഇതിലേയ്ക്ക് ഇമ്പോർട്ട് ചെയ്യാം. ചില പോരായ്മകൾ ഉണ്ടെങ്കിലും നിലവിൽ ഫ്രീയായി ലഭിക്കുന്നതിൽ അഗ്രഗണ്യൻ ഇതു തന്നെ. ഇതിന്റെ അപ്‌ഡേറ്റഡ് വേർഷനുകളും മറ്റും ഉണ്ട് എന്നതും പ്രസ്താവ്യമാണ്. ഈ സോഫ്റ്റ്‌വെയറിന്റെ മറ്റൊരു പ്രത്യേകത, വെബ് പേജുകളെ കോപ്പി ചെയ്ത് പേയ്‌സ്റ്റ് ചെയ്യുമ്പോൾ എച്ച്. ടി.എം.എൽ ആയാണോ , പ്ലെയിൻ ടെസ്റ്റ് ആയാണോ പേയ്‌സ്റ്റ് ചെയ്യേണ്ടത് എന്ന് ചോദിക്കും. എച്ച് . ടി . എം . എൽ സെലക്റ്റ് ചെയ്താൽ വെബ് പേജ് പോലെ തന്നെ പേയ്‌സ്റ്റ് ആകും.
വളരെ വലിയ ഡാറ്റാ ആണ് ഒരു പേജിലുള്ളതെങ്കിൽ , കുറെ ഭാഗം ഒഴിവാക്കാമോ എന്ന് സേവ് ചെയ്യുമ്പൊൾ ചോദിക്കും. ഈ ഒരു ഓഫ്ക്ഷൻ ഉള്ളതിന്റെ ഗുണം; നമ്മൾ ക്രിയേറ്റ് ചെയ്ത ഫയലിനെ മറ്റൊരു ഫയലായി വിഭജിക്കാൻ സാധിക്കുന്നു എന്നതാണ് ( കുറെ ഭാഗം മറ്റൊരു പേജിലേയ്ക്ക് മാറ്റിക്കഴിഞ്ഞ് സേവ് ചെയ്യാവുന്നതാണ് )

IcoFX 1.6.4

ഇമേജുകൾക്ക് ഫോട്ടോഷോപ്പ് എന്താണോ അതുപോലാണ് ഐക്കണുകൾക്ക് ഐക്കോ എഫ്. എക്‌സ്. ഇമേജ് എഡിറ്റ് ചെയ്യുന്നതുപോലെ ഐക്കണുകളെ എഡിറ്റ് ചെയ്യാം ഈ ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്. 

നിരവധി റിസോഴ്‌സുകളിൽ നിന്നും ഐക്കണുകളെ ബാച്ചായി ക്രിയേറ്റ് ചെയ്യാം.

എല്ലാ ഇമേജ് ഫോർമാറ്റിൽ നിന്നും ഐക്കണുകൾ ബാച്ചായി നിർമ്മിക്കാം.

നിരവധി ഐക്കണുകൾ ഉള്ള ഐ.സി.എൽ കണ്ടെയ്‌നർ നിർമ്മിക്കാം. ( ഈ കണ്ടെയ്‌നറുകളിൽ നിന്നും ഐക്കണുകളെ മറ്റൊരു ഫ്രീ സോഫ്റ്റ്‌വെയർ ആയ മൈക്രോആഞ്ചലോ ഓൺ ഡിസ്‌പ്ലേ വഴിയും, ട്യൂണപ്പ് യൂട്ടിലിറ്റീസ് വഴിയും സിസ്റ്റം ഐക്കണുകൾക്കും, ഫോൾഡറുകൾക്കും നൽകാൻ സാധിക്കുന്നു.)

എല്ലാത്തരത്തിലുമുള്ള ട്രാൻസ്പ്പരൻസി സപ്പോർട്ട് ചെയ്യുന്നു. ഇത്രയും ബുദ്ധിമുട്ട് കൂടാതെ ഐക്കണുകൾ നിർമ്മിക്കുന്ന മറ്റൊരു സോഫ്റ്റ്‌വെയർ കാണില്ല. എന്നിട്ടും ഇത് തികച്ചും ഫ്രീ ആണ് എന്നതാണ് അത്ഭുതം.
 

bottom of page